സംസ്ഥാനത്ത് വർധിച്ചു വരുന്ന കോവിഡ് കേസുകളെത്തുടർന്ന് ഉത്തരാഖണ്ഡിൽ നൈനിറ്റാളും ഹരിദ്വാറും റെഡ്‌സോണുകളായി പ്രഖ്യാപിച്ചു.ഇന്നലെ ഹരിദ്വാറിലും രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിലൊന്ന് ഒമ്പതു മാസമായ കുഞ്ഞാണ്. കുട്ടിയുടെ അച്ഛൻ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് സമ്പർക്കം മൂലം കുഞ്ഞിനും രോഗബാധയുണ്ടായത്.ഇതോടെ ഉത്തരാഖണ്ഡിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 45 ആയി.
ഇതിനു മുൻപ് കഴിഞ്ഞയാഴ്ച സർക്കാർ ഡെറാഡൂണും റെഡ്‌സോണായി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ പോസിറ്റീവ് കേസുകളുടെ എൺപതു ശതമാനവും ഈ മൂന്നു ജില്ലകളിൽ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
Discussion about this post