സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ നന്നായി വായനാശീലം വളര്‍ത്തണമെന്നു നടന് ശ്രീനിവാസന്. മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടിവി സീരിയലുകള്‍ മാത്രം ആസ്വദിക്കുന്നതു സ്ത്രീകളെ മാനസികമായി തളര്‍ത്തും. ജനാധിപത്യം എന്തെന്ന് അറിയാതെയാണ് പല സ്ത്രീകളും വോട്ടു ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. വായിച്ചു സ്വയം വളരാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്നും ശ്രീനിവാസന് അറിയിച്ചു. വാര്‍ഷികാഘോഷം ഉദ്ഘാടനം പി.കെ. ശ്രീമതി എംപി നിര്‍വഹിച്ചു.
ഡോ. സുചിത്ര സുധീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് കെ. ഭാസ്കരന്, പി.വി. ധനലക്ഷ്മി, ഇ.പി. ഷംസുദ്ദീന്, കെ.വി. പ്രശാന്ത്, വല്സന് തില്ലങ്കേരി, എ. സുധാകരന്, സജിനി സുധീഷ്, ലതിക വേണുഗോപാല്‍, ചിന്നമ്മു ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പും വിതരണം ചെയ്തു. സാമൂഹിക പ്രവര്‍ത്തക ചിന്നമ്മു ശിവദാസ് നര്‍ത്തകി രോഹ്ന എന്നിവരെ ആദരിച്ചു.തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
Discussion about this post