മെല്‍ബണ്‍ നഗരത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദര്‍മര്‍പ്പിച്ചെന്ന പേരില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ അടികുറിപ്പില്‍ പിശകുണ്ടെന്ന തിരുത്ത് ഇന്ന് പത്രം നല്‍കി.
മെല്‍ബണ്‍ നഗരത്തില്‍ പിണറായി വിജയന് ആദരമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് എന്ന അടികുറിപ്പിലെ പരാമര്‍ശം ശരിയല്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.
ഞായറാഴ്ച ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പി.ആര്‍ വര്‍ക്ക് വെറും തള്ളാണെന്ന അടികുറിപ്പോടെ ചിത്രത്തിന് പിന്നിലെ വാസ്തവം സോഷ്യല്‍ മീഡിയ പുറത്ത് വിട്ടിരുന്നു. ഓസ്‌ട്രേലിയയിലെ ടെലിഫോണ്‍ ദാതാക്കളായ ട്രെല്‍സ് എന്ന കമ്പനി അവരുടെ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് ദേശാഭിമാനി നല്‍കിയത്.
കമ്പനിയ്ക്ക് ആര് സന്ദേശം അയച്ചാലും നന്ദി അറിയിച്ച് ഇത്തരത്തില്‍ കമ്പനി ഡിസ്‌പ്ലേ ചെയ്യാറുണ്ട്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കേരളത്തില്‍ നിന്ന് പലരും ഇത്തരം സന്ദേശം അയക്കുകയും, കമ്പനി അവര്‍ക്ക് നന്ദി അറിയിച്ചുള്ള ഡിസ്‌പ്ലേ പ്രദര്‍ശിപ്പിച്ചത് പുറത്ത് വിടുകയും ചെയ്തു.
ഇതോടെ ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന് പിറകെയാണ് ഇത്തരമൊരു പിശക് വന്നതില്‍ ഖേദിക്കുന്നുവെന്ന് ദേശാഭിമാനി പത്രത്തില്‍ തിരുത്ത് നല്‍കിയത്.













Discussion about this post