ഡൽഹിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം തബ്‌ലീഗ് സമ്മേളനമാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പരാമർശത്തിനെതിരെ തീവ്ര ഇസ്ലാമിക വാദികളുടെ സൈബർ ആക്രമണം.നിസാമുദീൻ മാർക്കസിൽ നടന്ന തബ്ലീഗ് ജമാത്ത് സമ്മേളനമാണ് ഡൽഹിയുടെ ഇപ്പോഴുള്ള അവസ്ഥക്ക് കാരണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അഭിപ്രായപ്പെട്ടിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഒരുപാട് വിദേശികൾ പങ്കെടുത്ത തബ്ലീഗ് ജമാത്ത് സമ്മേളനത്തിന് തലസ്ഥാനത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിൽ വളരെ വലിയൊരു പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹിയിൽ ഇപ്പോഴും കോവിഡ് രോഗം നിയന്ത്രണ വിധേയമായിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തിൽ രോഷാകുലരായ തീവ്ര ഇസ്ലാമിക വാദികൾ, കെജ്രിവാളിനെതിരേ സോഷ്യൽ മീഡിയകളിൽ കനത്ത ആക്രമണമഴിച്ചു വിടുകയാണ് ചെയ്തത്.കെജ്‌രിവാളിന് ഏറ്റവും ശക്തമായി സൈബർ ആക്രമണം നേരിടേണ്ടി വന്നത് ട്വീറ്ററിലൂടെയായിരുന്നു.തീവ്ര ഇസ്ലാമിക വാദികളോടൊപ്പം കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തെ പരിഹസിക്കാൻ ലഭിച്ച അവസരം നന്നേ മുതലെടുത്തു.ഡൽഹിയിലെ 1707 കോവിഡ് പോസിറ്റീവ് കേസുകളിൽ 1080 പേർക്കും, അതായത് ആകെ കേസുകളിലെ 63.27% ആളുകൾക്കും തബ്ലീഗ് ജമാത്തുമായി ബന്ധമുണ്ടായിരുന്നു.ഈ കണക്കുകൾ വെച്ച് പരിശോധിക്കുബോൾ അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ കഴമ്പുണ്ടെന്ന് വേണം കരുതാൻ.
Discussion about this post