ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന. നോവല്‍ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നും ഡബ്ല്യുഎച്ച്ഒ(ലോകാരോഗ്യ സംഘടന). വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലബില്‍ നിന്നാണോ എന്നറിയാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ.
കൊറോണ വൈറസ് വന്നത് മൃഗങ്ങളില്‍ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതോ അല്ല. ലോകാരോഗ്യ സംഘടന വക്താവ് ഫഡേല ചായ്ബ് ജനീവയില്‍ പറഞ്ഞു.
വവ്വാലുകള്‍ കോവിഡ് വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണെന്നും ഫഡേല ചായ്ബ് വ്യക്തമാക്കി.
Discussion about this post