ഇറാൻ ഗൺ ബോട്ടുകൾ കടലിൽ വച്ച് അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്താൽ ആക്രമിച്ചു തകർക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാനും അമേരിക്കയും തമ്മിലുള്ള ശീതസമരം രൂക്ഷമാവുകയാണ്.കടലിൽ വച്ച് അമേരിക്കൻ കപ്പലുകളെ ഇറാന്റെ ഗൺബോട്ടുകൾ ശല്യം ചെയ്യുന്ന വാർത്ത മുൻപേ പുറത്തു വന്നിരുന്നു. ഇതോടെയാണ് പ്രസിഡന്റ് ട്രംപിന്റെ കടുത്ത തീരുമാനം.കപ്പലുകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള സകല അവകാശവുമുണ്ടെന്നും അതിനിടയിൽ സംഭവിക്കുന്നത് എന്തും ആകാമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
“അതിർത്തികൾ ലംഘിക്കുമ്പോൾ സൂക്ഷിക്കുക. അമേരിക്കൻ പ്രസിഡന്റ് ഉത്തരവിട്ടു കഴിഞ്ഞ സ്ഥിതിക്ക്, ഇനിയൊരു പ്രകോപനമുണ്ടായാൽ യു.എസ് നേവി ആരുടെയും ഉത്തരവിനു വേണ്ടി കാത്തു നിൽക്കില്ല.” എന്ന് നേവി ചീഫ് ഓഫ് സ്റ്റാഫ് വൈസ് ചെയർമാൻ ജോൺ ഹെയ്ട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post