കറ്റാനം:യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റ കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. സിപിഎം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ഹാഷിറിന്റെ അനുജൻ കറ്റാനം അരീപ്പുറത്ത് എ.എം ഹാഷിം (45), കറ്റാനം കുഴിക്കാല തറയിൽ സതീശൻ (45) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ഇരുവരും സജീവ പാർട്ടി പ്രവർത്തകരാണ്.
മണ്ഡലം സെക്രട്ടറിയായ ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈൽ ഹസന് (24) ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് കഴുത്തിൽ വെട്ടേറ്റത്.വെട്ടിയത് സതീശനാണെന്നാണ് പോലീസിന്റെ നിഗമനം. സുഹൈലിന്റെ പിതാവ് ഹസൻ കുഞ്ഞിനോട് സുഹൈലിനെയല്ല ഉദ്ദേശിച്ചതെന്ന് സതീശൻ പറഞ്ഞിരുന്നു. ഹാഷിമിന്റെ തടി മില്ലിൽ ജോലി നോക്കുകയാണ് സതീശൻ.
പ്രദേശത്തെ സിപിഎം നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കർഷകത്തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കാത്തതും സമൂഹ അടുക്കള നടത്തിപ്പും സംബന്ധിച്ച് വിമർശനമുണ്ടായിരുന്നു.ഇതിലുള്ള പ്രതികാരമായിരിക്കാം ആക്രമണ കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
Discussion about this post