മുംബൈ: കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. തന്റെ ചിത്രമായ കേസരിയിലെ തേരി മിട്ടി എന്ന ഗാനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടാണ് അക്ഷയ് കുമാര്‍ കൊറോണയ്ക്കെതിരെ പോരാടുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചത്.
കൊറോണയ്ക്കെതിരെ പോരാടാനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഹീറോസെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെള്ള കോട്ട് അണിഞ്ഞ് പട്ടാളക്കാരെ പോലെ കൊറോണയ്ക്കെതിരെ പോരാടുന്നവരാണ് ഡോക്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു. ഹൃദയംഗമമായി അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൊറോണ പ്രതിരോധത്തിനായി മുന്‍ നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കാണ് അദ്ദേഹം ആദരവ് അര്‍പ്പിച്ചത്.
Discussion about this post