ഗോവയ്ക്ക് തൊട്ടുപിന്നാലെ ത്രിപുരയും കോവിഡ് വിമുക്ത സംസ്ഥാനമായി.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച അവസാനത്തെ കോവിഡ് രോഗിയും ടെസ്റ്റിൽ നെഗറ്റീവ് ആയെന്നറിഞ്ഞതോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
സംസ്ഥാനം കോവിഡ് വിമുക്തമാണെന്ന പ്രഖ്യാപനത്തോടൊപ്പം, സാമൂഹിക അകലം പാലിക്കുക, അനാവശ്യമായി വീടിനു പുറത്തിറങ്ങാതിരിക്കുക, സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക എന്നീ കാര്യങ്ങളിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ബിപ്ലബ് കുമാർ ദേബ് അഭ്യർത്ഥിച്ചു.
Discussion about this post