ബലാത്സംഗ ആരോപണത്തെ നിഷേധിക്കാതെ കമലിന്റെ പ്രതികരണം. നേരത്തെ സെറ്റില്‍ ചെയ്ത വിഷയമാണ് ഇതെന്ന് കമല്‍ പ്രതികരിച്ചു. നേരത്തെ ഒരു പരാതി ഉയര്‍ന്നിരുന്നു അത് സെറ്റില്‍ ചെയ്തതെന്നാണെന്നും കമല്‍ പറഞ്ഞു. നിര്‍മ്മാതാവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായിക വേഷം വാഗ്ദാനം ചെയ്തു ചൂഷണം ചെയ്തുവെന്ന് കാണിച്ച് യു നടി അയച്ച വക്കീല്‍ നോട്ടിസാണ് പുറത്ത് വന്നിരുന്നത്.ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് യുവ നടികളെ കമല്‍ പീഡിപ്പിച്ചതായും വക്കീല്‍ നോട്ടിസില്‍ യുവതി പരാമര്‍ശിക്കുന്നുണ്ട്.













Discussion about this post