ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് വിരാട് കോഹ്ലിക്ക് മറികടക്കാനാവുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ്ലീ. വിരാട് കോഹ്ലി 7-8 വര്‍ഷം കളിക്കുകയാണെങ്കില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഏകദിനത്തില്‍ 49 സെഞ്ചുറികളും ടെസ്റ്റില്‍ 51 സെഞ്ചുറികളുമാണ് ഉള്ളത്. എന്നാല്‍ 248 ഏകദിന മത്സരങ്ങളില്‍ നിന്ന് 43 സെഞ്ചുറിയും 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27 സെഞ്ചുറിയുമാണ് വിരാട് കോഹ്ലിക്ക് ഉള്ളത്. സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള പ്രതിഭയും ഫിറ്റ്നസ്സും മാനസിക ആരോഗ്യവും വിരാട് കോഹ്ലിക്കുണ്ടെന്നും എന്നാല്‍ നമ്മള് ക്രിക്കറ്റിന്റെ ദൈവമായ സച്ചിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എങ്ങനെ ഒരാള്‍ക്ക് ദൈവത്തെ മറികടക്കാനാവുമെന്നത് കാത്തിരുന്ന് കാണാമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.
ഓസ്ട്രേലിയക്ക് വേണ്ടി 76 ടെസ്റ്റുകളും 221 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ബ്രെറ്റ് ലീ.
Discussion about this post