ജയ്പൂര്‍: രാജസ്ഥാനില്‍ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കോടതിയിലെ വായനക്കാരനായ ആള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കി.
ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മേയ് മൂന്നുവരെയാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ജോദ്പൂരിലെ പ്രിന്‍സിപ്പള്‍ സീറ്റിലെ കേസുകളും, ജയ്പൂര്‍ ബെഞ്ചിലെ കേസുകളും മേയ് മൂന്നിന് ശേഷമേ പരിഗണിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം അടിയന്തിര സാഹചര്യത്തില്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോടതി കെട്ടിടവും പരിസരവും അണുവിമുക്തം ആക്കിയിട്ടുണ്ട്. അധികൃതര്‍ ഇയാളുടെ സvdhര്‍ക്ക പട്ടിക തയ്യാറാക്കിവരികയാണ്.
Discussion about this post