മഹാരാഷ്ട്രയിൽ ലോക്ഡൗൺ നീട്ടുമെന്ന് സൂചന നൽകി സംസ്ഥാന ആരോഗ്യമന്ത്രി.പ്രധാന നഗരങ്ങളായ മുംബൈയിലും പൂനെയിലും രോഗവ്യാപനം ശമച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ.ഇരു നഗരങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ ആണ്.
ലോക്ഡൗൺ കൊണ്ടുദ്ദേശിച്ചത് രോഗവ്യാപനം തടയുക എന്നതാണ്.അതിനു സാധ്യമായില്ലെങ്കിൽ 15 ദിവസത്തേക്ക് കൂടി ലോക്ഡൗൺ നീട്ടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.തീവ്രബാധിത പ്രദേശങ്ങളായ ഈ രണ്ടു നഗരങ്ങളിലും രോഗികളുടെ എണ്ണം ദിവസേന വർദ്ധിക്കുകയാണ്.സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് മന്ത്രി അറിയിച്ചത്.
Discussion about this post