രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരിയുടെ സ്ഥിതിയും ഭാവി നടപടികളെയും പറ്റിയ പ്രധാനമന്ത്രി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും ചർച്ച.മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടി എന്ന നിലയിൽ, ഒരുമാസത്തിലധികമായി രാജ്യം അടച്ചിട്ടിരിക്കുന്ന ലോക്ഡൗൺ നീട്ടുമോ ഇല്ലയോ എന്ന കാര്യം രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
രണ്ടാം വട്ടം നീട്ടിയ ലോക്ഡൗൺ നിലവിൽ മെയ് മൂന്നു വരെയാണ് പ്രാബല്യത്തിൽ ഉള്ളത്.എന്നാൽ, ലോക്ഡൗൺ നീട്ടമെന്ന് ആറ് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മധ്യപ്രദേശ്, ഒഡീഷ, ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.












Discussion about this post