മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി 1991-ൽ പുറത്തിറങ്ങിയ ‘ധനം’. സിബി മലയിൽ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രം പണത്തോടുള്ള മനുഷ്യന്റെ ആർത്തിയും അതിന്റെ അനന്തരഫലങ്ങളും ചർച്ച ചെയ്യുന്ന ഒരു ഗൗരവമേറിയ സിനിമയാണ്.
ഒരു ഇടത്തരം കുടുംബത്തിലെ യുവാവായ ശിവശങ്കരൻ (മോഹൻലാൽ) തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാൻ കഠിനമായി പരിശ്രമിക്കുന്ന വ്യക്തിയാണ്. അയാളുടെ ഉറ്റ സുഹൃത്തായ അബുവുമൊത്തുള്ള( മുരളി) ആഘോഷങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെയാണ് അയാൾക്ക് ജീവിതത്തിലാകെ ഉള്ള നേരമ്പോക്ക്. അതിനിടയിൽ ഒരു രാത്രി യാത്രക്കിടെ അബുവും ശിവശങ്കരനും ഒരു രാത്രിയിൽ ചില കാഴ്ചകൾ കാണുന്നു. ശേഷം അവർ അതുവഴി പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹത്തിൽ അയാൾ ചില കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്നു. ശേഷം ആ വഴികൾ ഇവരുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നാണ് സിനിമ ചർച്ച ചെയ്യുന്നത്.
ജോൺസൺ- രവീന്ദ്രൻ കൂട്ടുകെട്ടിൽ ഒരുക്കിയ സംഗീതവും ചിത്രത്തിലെ പാട്ടുകൾക്കും ഒകെ ആരാധകർ ഏറെയാണ്. പണം മനുഷ്യനെ എങ്ങനെ മാറ്റുന്നുവെന്നും ബന്ധങ്ങളെ എങ്ങനെ തകർക്കുന്നുവെന്നും ലോഹിതദാസ് എന്ന എഴുത്തുകാരന്റെ പ്രതിഭയിലൂടെ ഈ ചിത്രം കാട്ടിത്തരുന്നു. മോഹൻലാലിനൊപ്പം മുരളി മത്സരിച്ച് അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണിത്.
മോഹൻലാൽ എന്ന അസാധ്യ നടന്റെ പല കഥാപാത്രങ്ങൾക്കും കിട്ടുന്ന പ്രശംസയോ കൈയടിയോ ഒന്നുമിതിലെ ശിവശങ്കരന് കൊടുത്ത് കണ്ടിട്ടില്ല. നർമ്മവും, ഭയവും, പ്രതികാരവും ഒകെ അത്ര മനോഹരമായിട്ടാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഒരുപക്ഷെ അദ്ദേഹം അത് ചെയ്തുവെച്ച അനായാസത കൊണ്ട് പലർക്കും അത് ഫീൽ ചെയ്യാത്തത് ആയിരിക്കുമെന്ന് തോന്നിയിട്ടുണ്ട്.
കണ്ടിട്ടില്ലാത്ത ആളുകൾ ഉണ്ടെങ്കിൽ ഈ “ധനം” നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്.













Discussion about this post