ഡൽഹിയിൽ വിവിധ ആശുപത്രികളിലെ മെഡിക്കൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു.ബാബാസാഹിബ് അംബേദ്കർ ആശുപത്രിയിലെ 30 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന്, ഇവരുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ, നഴ്സുമാർ മറ്റു ജീവനക്കാർ, എന്നിവരടക്കം 39 പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
ഡൽഹിയിലെ തന്നെ ജഗജീവൻ റാം ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന 58 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കൂട്ട രോഗബാധയെ തുടർന്ന് ആശുപത്രി അടച്ചു പൂട്ടി.ഇതോടെ തലസ്ഥാനത്ത് വ്യത്യസ്ത ആശുപത്രികളിലായി 88 ജീവനക്കാർക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.
Discussion about this post