കോവിഡ് രോഗത്തിൽ നിന്നും മുക്തയായ ബോളിവുഡ് ഗായിക കനിക കപൂറിനോട് മൊഴിയെടുക്കാൻ ഹാജരാകാൻ ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.ഗായികയ്ക്കു മേലെയുള്ള നിയമനടപടികൾ ഇതോടെ ആരംഭിക്കുകയാണ്. വിദേശ സന്ദർശനം നടത്തിയ വിവരം മറച്ചുവെച്ച് ഗായിക പൊതുപരിപാടികളിൽ പങ്കെടുത്തതിനാൽ നിരവധിപേർ രോഗബാധിതരായിരുന്നു.
രോഗ വിവരം മറച്ചു വച്ചതിനും, അലക്ഷ്യമായി പകർച്ചവ്യാധി പടർത്താൻ ശ്രമിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമം 269, 270 വകുപ്പുകൾ പ്രകാരമാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. രോഗശാന്തി വന്ന സ്ഥിതിക്ക്, ഇനി കനിക കപൂർ മേലെയുള്ള നിയമ നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് എസിപി ദീപക് കുമാർ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post