കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.രണ്ട് മാസമാണ് സ്റ്റേയുടെ കാലാവധി.ഒരു പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞു വെക്കാനാവില്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സർക്കാരിന്റെ ശമ്പളം പിടിക്കാനുള്ള നീക്കത്തിനെതിരെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു.
ശമ്പളം സ്വത്തിന്റെ പരിധിയിൽ വരുന്ന ഒന്നാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.സർക്കാരിന് അപ്പീൽ നൽകാമെന്ന നിർദ്ദേശവും കോടതി അറിയിച്ചിട്ടുണ്ട്.
Discussion about this post