ആരോഗ്യനില തകരാറിലായതിനെ തുടർന്ന് ബോളിവുഡ് താരം ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ കോകിലബെൻ ആശുപത്രിയിലാണ് ഖാൻ ഇപ്പോഴുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി.തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.
2018-ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചിരുന്നു.വിദഗ്ധ പരിചരണത്തിനായി ഇതേ തുടർന്ന് താരത്തെ ലണ്ടനിലേക്ക് കൊണ്ടു പോയിരുന്നു.ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് ഖാൻ മുംബൈയിലേക്ക് തിരിച്ചുവന്നത്.













Discussion about this post