ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ സൈനപോരയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അധികൃതർ അറിയിച്ചു.
കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രാത്രി മുഴുവൻ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post