സാലറി കട്ട് നടപ്പാക്കുമ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി മറ്റു ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് കത്ത്.ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇക്കാര്യം കാണിച്ച് തിങ്കളാഴ്ച ധനവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.
ജഡ്ജിമാർ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവർ ആണെന്നും അവരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും കത്തിൽ പരാമർശിക്കുന്നു. ആയതിനാൽ സാലറി കട്ടിൽ നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.എന്നാൽ, ഇതിനെതിരെ ഓർഡിനൻസ് ഇറക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Discussion about this post