റിയാദ്: ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയെ ഭീകര സംഘനയായി പ്രഖ്യാപിച്ച ജര്‍മനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് രാജ്യത്ത് അവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജര്‍മനി തീരുമാനം സ്വാഗതം ചെയ്യുന്നതായി സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഭീകരതയ്‌ക്കെതിരായ അന്താരാഷ്ട്ര പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്ന് പ്രഖ്യാപിച്ച സൗദി വിദേശ കാര്യ മന്ത്രാലയം ഇത് പിന്തുടരാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്‌തു.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിച്ച് വ്യാഴാഴ്ച്ച രാവിലെയാണ് ജര്‍മനി ഉത്തരവിറക്കിയത്. വ്യാഴാഴ്ച്ച രാവിലെ നാല് നഗരങ്ങളിലെ പള്ളികളില്‍ ജര്‍മനി പോലീസ് റെയ്‌ഡു നടത്തിയിരുന്നു. ജര്‍മ്മനിയില്‍ 1,050 പേര്‍ വരെ ഹിസ്ബുള്ള തീവ്രവാദ വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.
Discussion about this post