തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കുന്നു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിൻ. 1200 തൊഴിലാളികളുമായി ട്രെയിൻ ഇന്ന് വൈകീട്ട് 6.00 മണിക്ക് പുറപ്പെടും.
അതേസമയം തെലങ്കാനയിൽ നിന്നുള്ള തൊഴിലാളികളെയും വഹിച്ചുള്ള ആദ്യട്രെയിൻ നേരത്തെ പുറപ്പെട്ടു. തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്കാണ് ആദ്യ ട്രെയിൽ സർവീസ് നടത്തിയത്. 24 കോച്ചുകളുള്ള ട്രെയിനിൽ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. 1200 തൊഴിലാളികളുമായി പോയ ട്രെയിൻ ഇന്ന് രാത്രി ഝാർഖണ്ഡിലെത്തും. ഇതാദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിൻ എന്ന ആവശ്യം ഇന്ത്യൻ റെയിൽവേ നിറവേറ്റുന്നത്.
നേരത്തെ ലോക്ക് ഡൗണിനിടെ മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയ വിദ്യാർത്ഥികളെ ഉത്തർ പ്രദേശ് സർക്കാർ നാട്ടിലെത്തിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് ബസിലായിരുന്നു വിദ്യാർത്ഥികളെ കൊണ്ടു പോകാൻ തീരുമാനിച്ചിരുന്നത്.
Discussion about this post