കൊറോണയുടെ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസ് അവതരിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോൺഫറൻസ് വഴി ബസ് ഉദ്ഘാടനം ചെയ്തത്.കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ട് പിടിക്കുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് ബസ് നിർമ്മിച്ചിട്ടുള്ളത്.മൊബൈൽ ലാബായ ഇതിനു നാമകരണം ചെയ്തിരിക്കുന്നത് ‘കോവിഡ് ബസ്’ എന്നാണ്.ഓക്സിജൻ സാച്ചുറേഷൻ ഉപയോഗിച്ചുള്ള പരിശോധനാ രീതി അവലംബിച്ചാണ് ഈ ബസിന്റെ പ്രവർത്തനം.കോവിഡ് ബസ് മഹാരാഷ്ട്രയിലെ രോഗബാധിത പ്രദേശങ്ങളിൽ എത്തിച്ചേർന്ന് പരിശോധിക്കുകയും കൊറോണ രോഗികളെന്ന് സംശയിക്കപ്പെടുന്നവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്യും.
കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര.പതിനായിരത്തിലധികം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.14 റെഡ് സോണുകളും സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
Discussion about this post