കോവിഡ് മഹാമാരിയുടെ കാഠിന്യം കുറഞ്ഞുവെന്ന് കരുതി ലോക്ഡൗൺ നിയന്ത്രണങ്ങൾ കണ്ണുമടച്ച് പിൻവലിക്കരുതെന്ന് മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും വിലക്കുകൾ സാവധാനം പിൻവലിക്കുകയും ചെയ്യുക.കോവിഡ് മഹാമാരി പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകി.
” നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമ്പോൾ ശ്രദ്ധിക്കണം, കോവിഡ് വ്യാപനം ഉണ്ടാവുന്നില്ല എന്ന് ഉറപ്പു വരുത്തിയ സ്ഥലങ്ങളിൽ മാത്രമേ ഇളവുകൾ പിൻവലിക്കാവൂ.കോവിഡ് ബാധയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ച്, പ്രതിരോധ നടപടികൾ സ്വീകരിച്ചു വേണം ഓരോ മുൻകരുതലുകളും ഇളവ് ചെയ്യാൻ” എന്ന് ലോകാരോഗ്യ സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ.മൈക് റയാൻ അഭിപ്രായപ്പെട്ടു.ജനങ്ങൾ തമ്മിൽശാരീരിക അകലം പാലിക്കാനും, രോഗവ്യാപനം ഇല്ലാത്ത അവസ്ഥയിലും മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ഉപയോഗം കുറച്ചുകാലത്തേക്ക് പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
Discussion about this post