മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ജിഹാദികളാണെന്ന് സദാനന്ദൻ മാസ്റ്റർ. എട്ട് പേരെ മൃഗീയമായി വധിച്ച കൂട്ടക്കൊല സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്നും പിറകോട്ടില്ലെന്നും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായ സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കി.മാറാട് കൂട്ടക്കൊലയുടെ പതിനേഴാം വാർഷികം പ്രമാണിച്ച് ബിജെപി തൃശൂർ എന്ന ഫേസ്ബുക്ക് പേജിൽ ലൈവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസ്‌നേഹത്തിലടിയുറച്ച് ജീവിച്ച ഒരു ജനതയെ ഇല്ലാതാക്കി കടലോരങ്ങളെ ഭീകരകേന്ദ്രങ്ങളാക്കാനുള്ള കൃത്യമായ ഗൂഢാലോചനയായിരുന്നു മാറാട് വംശഹത്യ.
2003 മെയ് രണ്ടിന് കോഴിക്കോടുള്ള മാറാട് ബീച്ചിൽ 8 ഹിന്ദുക്കളെ മുസ്ലിം ഭീകരർ കൊലപ്പെടുത്തിയതാണ് മാറാട് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. മാറാട് കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ കിണറ്റിങ്ങൽ അകത്തെ മുഹമ്മദ് ഇല്യാസ് കഴുത്തിൽ കല്ലു കെട്ടി വച്ച് മരിച്ച നിലയിൽ കടലിൽ കണ്ടെത്തിയിരുന്നു.ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്
Discussion about this post