അന്യസംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നു, അവരെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. അന്യസംസ്ഥാനക്കാരെ കയറ്റി അയച്ച ട്രെയിനുകളിൽ, മലയാളികളെ തിരിച്ചു കൊണ്ടു വരാമായിരുന്നു.ഇത് സർക്കാർ ചിന്തിച്ചില്ലെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാവർക്കും ഡിജിറ്റൽ പാസ് നൽകുക എന്നത് പ്രായോഗികമായ കാര്യമല്ല ഇക്കാര്യത്തിൽ സർക്കാരിന് ഗുരുതര പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, ഡൽഹി പോലെയുള്ള വിദൂര സ്ഥലങ്ങളിൽ കുടുങ്ങിയവർക്ക് വേണ്ടി പ്രത്യേക ട്രെയിൻ സർവീസ് വേണമെന്നും, ചെന്നൈ ബാംഗ്ലൂർ കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ ഏർപ്പാടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post