കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. ദുബായ് തുറമുഖം ലക്ഷ്യമാക്കി ഐഎൻഎസ് ശാർദൂൽ, മാലിദീപ് ലക്ഷ്യമാക്കി ഐഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകളാണ് പുറപ്പെട്ടത്.മെയ് 8 വെള്ളിയാഴ്ചയോടെ മടങ്ങിയെത്തുന്ന കപ്പലുകൾ കൊച്ചി തുറമുഖത്തായിരിക്കും അടുക്കുക.
മാലിദ്വീപിൽ നിന്ന് ഏകദേശം 700 ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉണ്ട്.മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് നാവികസേന പണം ഈടാക്കുന്നില്ല.പക്ഷേ, ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന് സർക്കാർ അറിയിച്ചു.
Discussion about this post