കോഴിക്കോട്: നാട്ടിൽ പോകണമെന്ന ആവശ്യവുമായി കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി. ഭക്ഷണവും ജോലിയുമില്ലാതെ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാൻ എത്രയും പെട്ടെന്ന് സൗക്യമൊരുക്കണമന്നും ആവശ്യപ്പെട്ട് മുന്നൂറോളം പേരാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ടം കൂടിയത്.
പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ആവശ്യം ഇവർ ചെവിക്കൊള്ളാൻ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ചില തൊഴിലാളികൾക്ക് ലാത്തിയടിയേറ്റതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാട്സാപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് നിഗമനം. സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post