മുംബൈ : മെയ് അവസാനമാവുമ്പോഴേക്കും മുംബൈയിൽ എഴുപത്തി അയ്യായിരത്തോളം കൊറോണ രോഗികളുണ്ടാവാൻ സാധ്യത. ബൃഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ്(ബിഎംസി ) ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.രോഗലക്ഷണങ്ങളില്ലാതെ ഏകദേശം 63, 000 കേസുകളും രോഗലക്ഷണങ്ങളോട് കൂടി 12,000 കേസുകളുമാണ് മുംബൈ പ്രതീക്ഷിക്കുന്നത്.
ഈ റിപ്പോർട്ടിനെ തുടർന്ന് അമ്പതിനായിരത്തോളം ഐസൊലേഷൻ മുറികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ക്ലബുകളിലും, കല്യാണ മണ്ഡപങ്ങളിലും, ഹോട്ടലുകളിലുമൊക്കെയായി മുംബൈ കോർപറേഷൻ സജ്ജീകരിച്ചിട്ടുള്ളത്.ഈ ആഴ്ച അവസാനിക്കുന്നതോടെ ഇരുപത്തിഅയ്യായിരത്തോളം ഐസൊലേഷൻ മുറികൾ കൂടി തയ്യാറാക്കാൻ കഴിയുമെന്നാണ് ബിഎംസി പ്രതീക്ഷിക്കുന്നത്.
മുംബൈയിൽ പുതിയതായി 510 കൊറോണ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.മുംബൈയിലെ ആകെ കൊറോണ രോഗികളുടെയെണ്ണം ഒൻപതിനായിരത്തിലധികമാണ്.ഇന്ന് മാത്രം 18 പേരാണ് രോഗം ബാധിച്ചു മരിച്ചത്.അതോടെ മുംബൈയിൽ ആകെ മരിച്ചവരുടെയെണ്ണം 361 ആയി വർദ്ധിച്ചു.
Discussion about this post