ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയക്കാരെന്ന് വരുന്നത് അനാശാസ്യമാണെന്ന് സ്വാമി ചിദാനന്ദ പുരി. ക്ഷേത്ര ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ വരുമാനം അഹിന്ദുക്കളുടേത് കൂടിയാണ് എന്ന ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രസീത് വച്ച് വഴിപാട് നടത്തുന്നവരില്‍ കൂടുതലും അഹിന്ദുക്കളാണെങ്കില്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്നും സ്വാമി ആവശ്യപ്പെട്ടു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ഗുരുവായൂര്‍ എന്നെങ്കിലും ദേവസ്വം ഭരണാധികാരി ഓര്‍ക്കണമായിരുന്നു.ദേവസ്വം ആക്ട് ഹിന്ദു വിരുദ്ധമായി തുടരുകയാണ്. ആക്ടില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മതേതരരാഷ്ട്രമെന്ന് പ്രഖ്യാപരിച്ച രാജ്യത്ത് ഒരു മതത്തിന്റെ ആരാധനാ കേന്ദ്രം മാത്രം സര്‍ക്കാര്‍ ഭരിക്കുന്നത് അന്യായമാണ്. സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഹിന്ദു സമാജം മുന്നിട്ടിറങ്ങണമെന്നും സ്വാമി ചിദാനന്ദ പുരി ആഹ്വാനം ചെയ്തു.
ഭക്തര്‍ക്ക് വരാന്‍ സാധിക്കാത്തതിനാല്‍ പല ക്ഷേത്രങ്ങളിലും നിത്യ നിധാന ചിലവിന് പണമില്ലാത്ത അവസ്ഥയാണ്. ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും മറ്റും വരുമാനമില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ അക്കാര്യങ്ങള്‍ക്കാണ് ഹിന്ദു ക്ഷേത്രങ്ങളില്‍ കുമിഞ്ഞ് കൂടുന്ന ഫണ്ട് ഉപയോഗിക്കേണ്ടത്. കൃസ്ത്യന്‍ മുസ്ലിം ആരാധനാലയങ്ങളിലെ ഫണ്ട് കൂടി എടുക്കാതെ സര്‍ക്കാര്‍ ഹിന്ദജു ക്ഷേത്രഫണ്ട് മാത്രം എടുക്കുന്നത് ശരിയല്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
വീഡിയൊ-
https://www.facebook.com/chidanandapuri/videos/2765532343733419












Discussion about this post