കൊളംബോ: ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി രംഗത്ത്. കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ മാത്രമാണ് കുറവുളളതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അതൊരു തടസവുമില്ലെന്നുമാണ് വിക്രമസിംഗെയുടെ അവകാശവാദം.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രിയായ വിക്രമസിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി) 106 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായരുന്നു. വിക്രമസിംഗെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
225 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നയിക്കുന്ന യുപിഎഫ്എയ്ക്ക് 95 സീറ്റേ നേടാനായിരുന്നുളളു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ പരാജയപ്പെട്ടിരുന്നു.
Discussion about this post