ഡൽഹി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന തബ്ലീഗ് ജമാ അത്ത് തലവൻ മൗലാനാ സാദിന്റെ ശബ്ദസന്ദേശം ലഭിച്ചതായി പൊലീസ്. സർക്കാർ പറയുന്നത് ആരും അനുസരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമാണ് സാദ് ശബ്ദസന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. സാമൂഹിക അകലം എന്നത് നമ്മുടെ മതത്തിന് എതിരാണെന്നും സാദ് സന്ദേശത്തിൽ പറയുന്നുണ്ട്.
തബ്ലീഗ് ജമാ അത്ത് അംഗങ്ങള്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മൗലാനാ സാദ് ഒളിവിൽ പോയിരുന്നു. ഏപ്രില്‍ ആദ്യവാരത്തിലാണ് സാദ് ശബ്ദന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്. സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനായി പൊലീസ് ഇത് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
നിങ്ങൾ മരിക്കാൻ അള്ളാഹു തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും ആര് വിചാരിച്ചാലും അത് തടയാൻ സാധിക്കില്ലെന്നും മൗലാനാ സാദ് നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. മരണ ഭയത്തിന്റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾക്ക് വിധേയരാകേണ്ടതില്ല എന്ന തരത്തിൽ സാദ് പ്രചരിപ്പിച്ച സന്ദേശം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു.
Discussion about this post