അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വദേശത്ത് എത്തിക്കാന്‍ 302 ട്രെയിനുകള്‍ ഇന്ത്യൻ റെയിൽവേ ഓടിച്ചപ്പോള്‍ കേരളത്തിലേക്ക് വന്ന ട്രെയിനുകളുടെ എണ്ണം പൂജ്യമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്. ഒരു ട്രെയിന്‍ പോലും കേരളത്തിലേക്ക് ഓടിക്കാനായി കഴിഞ്ഞില്ലെങ്കില്‍ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും എന്തിനാണെന്നും ശബരീനാഥന് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ സംസ്ഥാനസർക്കാരിനെതിരെയുള്ള വിമർശനം.
ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുവാന്‍ വേണ്ടി ഇന്ത്യന്‍ റെയില്‍വേ ഇതുവരെ 302 ട്രെയിനുകള്‍ ഓടിച്ചു. ഈ മാര്‍ഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേര് സ്വദേശങ്ങളില്‍ എത്തി. (Updated)
ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം
ii) ഇതില്‍ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.
ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ട്രെയിനില്‍ ഇങ്ങോട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?
Discussion about this post