ശബരിമല യുവതി പ്രവേശനത്തിന് വാദം കേൾക്കാൻ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി.ബെഞ്ചിലെ രൂപീകരണം പുതിയ കാര്യമല്ലെന്നും മുൻപും പല കേസുകളിൽ തീരുമാനമെടുക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വിശദീകരിച്ചു.
ബെഞ്ച് രൂപീകരണവുമായി ബന്ധപ്പെട്ട് 29 പേജുള്ള വിശദമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.നീതി ലഭിക്കുന്നത് ഉറപ്പാക്കാനായി വിശാല ബെഞ്ച് രൂപീകരിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള കേസ് വിചാരണ മുൻപ് പരിഗണിച്ചത് 11 അംഗ ബെഞ്ച് ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Discussion about this post