ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വാങ്ങി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വ്വിസ് റദ്ദാക്കിയതെന്ന അടിസ്ഥാന രഹിതമായ വാര്‍ത്ത മുക്കി ഏഷ്യാനെറ്റ് ന്യൂസ്. ചില മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കിയെന്ന ഇന്ത്യന്‍ എംബസിയുടെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെയാണ് വാര്‍ത്ത ഓണ്‍ലൈനില്‍ നിന്ന് മുക്കിയത്.
ഖത്തര്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കിയെന്നായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയത്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ന് വൈകിട്ട് ആവശ്യപ്പെട്ടു. ലാന്‍ഡിംഗ് അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ് വിമാനം റദ്ദാക്കിയതിന് പിന്നില്‍ എന്നാണ് സ്ഥിരീകരണം.
അതേസമയം ഇന്നലെ യാത്രമുടങ്ങിയ ദോഹ തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനം നാളെ ഇന്ത്യന്‍ സമയം 7 മണിക്ക് യാത്രതിരിക്കും. ഇന്നലെ വൈകുന്നേരം യാത്ര തിരിക്കാനിരുന്ന ദോഹ തിരുവനന്തപുരം വിമാനം റദ്ദാക്കിയത് സാങ്കേതികപ്രശ്‌നം കാരണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിമാനം പ്രവാസികളുമായി നാളെ തിരുവനന്തപുരത്ത് എത്തുമെന്നും എംബസി അറിയിച്ചു.
ദോഹയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം ഇന്നലെയാണ് റദ്ദാക്കിയത്. രാത്രി തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് യാത്ര മാറ്റിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. ഇതേതുടര്‍ന്ന് കോഴിക്കോട് നിന്ന് വിമാനം ദോഹയിലേക്ക് പുറപ്പെട്ടില്ല.
15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാരുമായിട്ടാണ് എയര്‍ഇന്ത്യ വിമാനം എത്താനിരുന്നത്.













Discussion about this post