ചൈനീസ് അതിർത്തിയായ എൽ.എ.സിയ്‌ക്ക് (ലൈൻ ഓഫ് ആക്ച്വൾ കൺട്രോൾ) സമീപം ചൈനയുടെ ഹെലികോപ്റ്ററുകളുടെ സാന്നിധ്യം.സന്ദർഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് കുതിച്ചു കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ആഴ്ച, ഇന്ത്യ ചൈന അതിർത്തി ഗ്രാമമായ ഉത്തര സിക്കിമിലെ മുങ്ങ്താങ്ങിൽ വച്ച് ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.സംഭവത്തിൽ, ഇരുഭാഗത്തെയും സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
സംഘർഷം നിലനിൽക്കുന്ന അവസ്ഥയിൽ അതിർത്തിയോട് ചേർന്ന് ചൈനീസ് ഹെലികോപ്റ്ററുകൾ പറക്കുന്നത് ഇന്ത്യൻ സൈന്യം ഗുരുതരമായി തന്നെയാണ് കാണുന്നത്.അതിർത്തിയോട് ചേർന്ന് പറക്കുന്നതായി റിപ്പോർട്ട് ചെയ്ത ചൈനീസ് ഹെലികോപ്റ്ററുകൾ നിയന്ത്രണരേഖ കടന്നിട്ടില്ല എന്നാണ് അറിവ്.സംഭവത്തെ തുടർന്ന് ഇന്ത്യൻ വായുസേനയുടെ യുദ്ധവിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
Discussion about this post