ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് ഗ്രെഗ് ചാപ്പല്‍. ആദ്യമായി താന്‍ ധോണിയുടെ ബാറ്റിംഗ് കണ്ടപ്പോള്‍ അത്ഭുതപെട്ടുവെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന് പറഞ്ഞു. താന്‍ ഇപ്പോഴും കളി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ധോണിയെ വെല്ലുവിളിക്കാറുണ്ടായിരുന്നുവെന്നും ചാപ്പല്‍ പറഞ്ഞു.
ആ സമയത്ത് ഇന്ത്യ കണ്ട ഏറ്റവും ആവേശമുണര്‍ത്തുന്ന താരമായിരുന്നു ധോണിയെന്നും അസാധ്യമായ ആംഗിളുകളില്‍ നിന്ന് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ ധോണിക്ക് കഴിയുമായിരുന്നു. ശ്രീലങ്കക്കെതിരെ 183 റണ്‍സ് നേടിയ ധോണിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും ഒരു മത്സരം പൂര്‍ത്തിയാക്കാനുള്ള അസാമാന്യ കഴിവ് ധോണിക്ക് ഉണ്ടായിരുന്നുവെന്നും ചാപ്പല്‍ വ്യക്തമാക്കി.
ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരിക്കുന്ന സമയത്താണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.
Discussion about this post