കോവിഡ് രോഗബാധ രാജ്യമൊട്ടുക്കും വ്യാപിച്ചതിനാൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവനുവദിച്ച് സുപ്രീംകോടതി.സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ സർക്കുലറിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിഘട്ടമായതിനാൽ, വീഡിയോ കോൺഫറൻസ് വഴിയാണ് ഇപ്പോൾ സുപ്രീംകോടതി വാദം കേൾക്കുന്നത്.
വെള്ളഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയിൽ ഏതെങ്കിലും അഭിഭാഷകർക്ക് തിരഞ്ഞെടുക്കാം.ഇതിനോടൊപ്പം വെളുത്ത നെക് ബാൻഡും ധരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.









