വാഷിംഗ്ടണ്‍: ഇരുപത് വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് ലോകത്ത് അഞ്ചോളം മഹാമാരികള്‍ ഉണ്ടായിട്ടുണ്ടെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയാന്. ഇത് അവസാനിപ്പിക്കണം. ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നോ വൈറ്റ് മാര്‍ക്കറ്റില്‍ നിന്നോ ആണ് ലോകമാകെ കൊറോണ രോഗം പടര്‍ന്നുപിടിച്ചത്. അതുപോലെ തന്നെ സാര്‍സ്, പക്ഷിപനി, പന്നിപനി എന്നിവയൊക്കെയാണ് ലോകത്ത് വ്യാപിച്ച മറ്റ് രോഗങ്ങള്‍.
‘ജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കേണ്ടതെങ്ങനെ എന്ന് ചൈന ശരിയായ തീരുമാനത്തിലെത്തണം. ഇനിയൊരു മഹാമാരി ചൈനയില്‍ നിന്നുണ്ടായിക്കൂട. മറ്റ് രാജ്യങ്ങളില്‍ നിന്ന് മഹാമാരിയെ തടയാന്‍ സഹായം തീര്‍ച്ചയായും ചൈനക്ക് ആവശ്യമുണ്ട്.’ ഒബ്രയാന് അഭിപ്രായപ്പെട്ടു.
അതേസമയം അഞ്ചാമത് രോഗമേതെന്ന് ഒബ്രയാന് വെളിപ്പെടുത്തിയില്ല. ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ അമേരിക്ക വിദഗ്ധ സംഘത്തെ അയക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ചൈന അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post