റിബിന്‍ റാം പട്ടത്ത്- In Facebook
അഞ്ജനയെന്ന 21 വയസുകാരിയുടെ ആത്മഹത്യ/കൊലപാതകത്തിന് ശേഷം അതുല്‍, ഗാര്‍ഗി, സുല്‍ഫത്ത്, ഇര്‍ഫാന, അനന്തു തുടങ്ങിയ തീവ്ര ഇടത് അര്‍ബന്‍ നക്‌സലുകള്‍ എഴുതി തള്ളുകയാണ്.
ക്വീര്‍ എന്ന വാക്ക് എന്താണെന്ന് പോലും അറിയാത്തവരാണത്രെ മലയാളികള്‍.
LGBT യെ പറ്റി ചുക്കും, ചുണ്ണാമ്പും അറിയാത്ത പാടുനാറികളാണത്രേ മലയാളികള്‍.
ബൈസെക്ഷ്വലിനെ പറ്റിയും, ഹോമോസെക്ഷ്വലിനെ പറ്റിയും, ഗ്രൂപ്പ് സെക്ഷ്വലിനെ പറ്റിയും, ലെസ്ബിയന്‍സിന്റെ മാനസിക വ്യഥകളെ കുറിച്ചും ഒന്നുമറിയാത്തവരാണത്രേ പ്രബുദ്ധ മലയാളികള്‍.
മലയാളികളോടെന്ന വ്യാജേന അര്‍ബന്‍ നക്‌സലുകള്‍ ലക്ഷ്യം വെക്കുന്നതും, അവഹേളിക്കുന്നതും നമ്മുടെ സംസ്‌ക്കാരത്തെയാണ്, കുടുംബം എന്ന വ്യവസ്ഥിതിയെയാണ്. ഈ രാഷ്ട്രത്തിന്റെ തന്നെ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന കുടുംബം എന്ന വ്യവസ്ഥിതിയുടെ അടിത്തറ ഇളക്കുന്ന പണികളാണ് അര്‍ബന്‍ നക്‌സലുകളും, മൗദൂദികളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എടുത്ത് വരുന്നത്. ശിവ ശാക്തേയ ഭാവത്തെ ആരാധിക്കുന്ന, പൂജിക്കുന്ന, മോഹിനി സ്വരൂപനായ അയ്യപ്പനെ ആരാധിക്കുന്ന ഒരു വിഭാഗം ജനങ്ങളെ നോക്കിയാണ് അര്‍ബന്‍ നക്‌സലുകള്‍ അവരുടെ അജണ്ടകള്‍ ലവലേശം ഉളുപ്പില്ലാതെ വിളിച്ചു കൂവുന്നത്. സന്താനോല്‍പ്പാദനം ഒഴികെയുള്ള ലൈംഗികത പാപമാണെന്ന വിക്‌റ്റോറിയന്‍ സദാചാര മൂല്യങ്ങളെ നോക്കി മോങ്ങുവാന്‍ പോലും ത്രാണിയില്ലാത്ത അര്‍ബന്‍ നക്‌സലുകളാണ്, ലൈംഗികതയുടെ വിവിധ തലങ്ങളെ പ്രതി അംഗീകരിക്കുന്ന ഹൈന്ദവതക്കെതിരെ കുരച്ച് ചാടുന്നത്.
സത്യത്തില്‍ ക്വീര്‍ കമ്യൂണിറ്റി കേരളത്തില്‍ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് എന്ന് പറയാവുന്ന അവസ്ഥയിലാണ്. സമൂഹം അവഞ്ജയോടെ കണ്ടിരുന്ന അവസ്ഥ മാറി വരുന്നു എന്നത് വലിയൊരു ആശ്വാസമാണ്. പക്ഷെ അതിനു കൊടുക്കേണ്ടിവന്ന വിലയൊ ? ഇന്ന് കേരളത്തിലെങ്കിലും LGBT സമൂഹം അര്‍ബന്‍ നക്‌സലുകള്‍ക്കും കമ്മികള്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും അവരുടെ അജണ്ട കുത്തിക്കയറ്റാനുള്ള ഇടമായിരിക്കുന്നു.
കേരളത്തിലെ വലിയൊരു ശതമാനം കുടുംബങ്ങളും ഇന്നും സ്വന്തം കുട്ടികളുടെ ലൈംഗീകത അവരുടെ വ്യക്തിപരമായ വിഷയമാണ് എന്ന് അംഗീകരിക്കുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല. എന്നാല്‍ കുടുംബം എന്ന വ്യവസ്ഥ തകര്‍ത്തുകൊണ്ട് LGBT അവകാശങ്ങള്‍ നേടാം എന്നുള്ള ആശയത്തില്‍ ആ കമ്യൂണിറ്റിയെ മുന്നോട്ട് കൊണ്ടു പോകുന്നവരുടെ ബാക്ഗ്രൗണ്ട് ആവട്ടെ മാവോയിസവും, ലിബറല്‍ മുഖം മൂടിയിട്ട ഇസ്ലാമും. അര്‍ബന്‍ നക്‌സലുകളും , തീവ്ര ഇടതും, ഇസ്‌ലാമിക് അജണ്ടകളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ കുടുംബ ബന്ധങ്ങളെ ലക്ഷ്യം വെച്ചു തുടങ്ങിയിട്ട് കാലമേറെ ആയല്ലോ.
പണ്ടേ തന്നെ, വിശിഷ്യാ ചുംബന സമര നാളുകള്‍ മുതല്‍ക്കേ പറയുന്നതാണ് ഇടത് ഇസ്‌ളാമിക്ക് തീവ്ര സ്വഭാവമുള്ള സംഘടനകള്‍ കഴിഞ്ഞ കുറേ നാളുകളായി, ഭാരതീയ സംസ്‌ക്കാരത്തിന്റെ കേന്ദ്ര ബിന്ദുവായ കുടുംബം എന്ന സംവിധാനത്തെ ലക്ഷ്യം വെച്ചു തുടങ്ങിയിട്ട് എന്ന്. ചുംബന സമരം, ആര്‍ത്തവ സമരം, താലി ചുട്ടെരിക്കല്‍, മനുഷ്യന്മാര്‍ കിടന്നുറങ്ങുന്ന പാതിരായ്ക്ക് തെരുവ് കയ്യടക്കാമെടികളെ അങ്ങിനെ ഒന്നിനെ പുറകെ മറ്റൊരു സമരവുമായി മലയാളികള്‍ക്കിടയിലേക്ക് മുതലകൂപ്പ് കുത്തിയിറങ്ങിയ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വിളവെടുപ്പ് കാലമാണിപ്പോള്‍. കൃത്യമായുള്ള കുടുംബങ്ങള്‍ കണ്ടെത്തി ഇത്തരം തീവ്രവാദ സംഘടനകള്‍ വിളവിറക്കുന്നു, പിന്നീട് ആവശ്യമുള്ളപ്പോള്‍ വിളവുകള്‍ കൊയ്‌തെടുക്കുന്നു.
2018 മേയ് 13 ന് അഞ്ജന കെ ഹരീഷ് തന്റെ അമ്മയായ മിനിയുടെ തോളില്‍ ചാരിയിരുന്ന കൊണ്ട് എടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടൊപ്പം കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധിച്ചുവോ നിങ്ങള്‍? (അച്ഛനായ ഹരീഷ് മരിച്ചു പോയതിന് ശേഷം) കഴിഞ്ഞ എട്ട് വര്‍ഷമായി രണ്ട് പെണ്‍കുട്ടികളും, ഒരാണ്‍കുട്ടിയും അടക്കം പറക്കമുറ്റാത്ത മൂന്ന് കുട്ടികളെ വളര്‍ത്തിയ ഒരമ്മയുടെ സ്‌നേഹത്തെ പറ്റി അഞ്ജന കെ ഹരീഷ്/ചിന്നു സുല്‍ഫിക്കര്‍ എഴുതിയ സ്‌നേഹ വാക്യങ്ങള്‍ കണ്‍ നിറയെ കാണണം ഓരോ വ്യക്തികളും. നമ്മുടെ പെണ്മക്കള്‍ക്ക് കാണിച്ചു കൊടുക്കണം ആ വാക്കുകളും, അഞ്ജനയുടെ ജീവിതവും.
അമ്മയുടെ തോളില്‍ ചാഞ്ഞിരുന്ന് അമ്മയുടെ സ്‌നേഹത്തെ പറ്റിയും, കരുതലിനെ പറ്റിയും വാചാലയായി പോസ്റ്റിട്ട് കൃത്യം രണ്ട് വര്‍ഷം തികയുന്ന 2020 മേയ് 13 ന് മരണപ്പെടുമ്പോള്‍/കൊല്ലപ്പെടുമ്പോള്‍ അഞ്ജനക്ക് 21 വയസാണ്. 2018 ലെ പോസ്റ്റില്‍ അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഒരു കുറവും ഇല്ലാതെ ഞങ്ങളെ വളര്‍ത്തുന്നത് അമ്മയായ മിനിയാണെന്ന്. അതായത് 2010 ല്‍ ആയിരിക്കണം അച്ഛന്റെ മരണം സംഭവിച്ചിരിക്കുക. അഞ്ജനക്ക് അപ്പോള്‍ പ്രായം വെറും 11 വയസ്. ജനിച്ച നാള്‍ മുതല്‍ അച്ഛനെ നഷ്ട്ടപ്പെട്ട 2010 വരെയും പിന്നീട് 2018 വരെയും ഒരമ്മയുടെ തണലില്‍ ഒരു പ്രശ്‌നവും ഇല്ലാതെ വളര്‍ന്നവള്‍, ബ്രണ്ണന്‍ കോളേജില്‍ തന്റെ ഡിഗ്രിയുടെ അഞ്ചാം സെമസ്റ്റര്‍ വരെ മിടുക്കിയായ പഠിച്ചവള്‍, അര്‍ബന്‍ നക്‌സല്‍ ജിഹാദി നെക്‌സസുമായി ബന്ധപ്പെട്ട് കേവലം ഒന്നര വര്‍ഷം കൊണ്ട് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ആ കുട്ടിയെ കൊണ്ടെത്തിച്ച ഗ്യാങിനെ കുറിച്ച് പോലീസ് അന്വേഷിച്ചാല്‍ പോര.
മദ്യവും, മയക്കുമരുന്നും, മസ്തിഷ്‌ക്ക പ്രക്ഷാളനവും നല്‍കി പാവപ്പെട്ട വീടുകളിലെ നിരാലംബരായ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി മാറ്റുന്ന ആ വലിയ ഗ്രൂപ്പിന് പുറകിലുള്ള ലക്ഷ്യം എന്താണെന്ന് കണ്ടെത്തുക തന്നെ വേണം. ആ അന്വേഷണങ്ങള്‍ വാതില്‍ തുറന്ന് ചെന്നെത്തുന്നത് ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയായ വിഷയങ്ങളിലേക്ക് ആയിരിക്കും എന്ന് ഉറപ്പുണ്ട്.
ബന്ധുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത അഞ്ജന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഫോണ്‍ വിളിക്കുകയും തന്നെ ഗോവയില്‍ വന്ന് കൂട്ടി കൊണ്ടുപോകണമെന്നും, തന്നെ രക്ഷിക്കണമെന്നും, അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചു കൊള്ളാമെന്നും, കൂട്ടുകാരെല്ലാം ചേര്‍ന്ന് ചതിക്കുകയായിരുന്നു എന്നുമൊക്കെ ഫോണ്‍ വിളിച്ച് പറഞ്ഞതായി അഞ്ജനയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് അഞ്ജനക്ക് നേരിടേണ്ടി വന്ന ചതി എന്ന് ഈ ലോകം അറിയണം.
അര്‍ബന്‍ നക്‌സലുകള്‍ക്ക് ഒപ്പം നിന്ന കേവലം രണ്ടേ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു എന്ന സത്യം മറച്ചു പിടിക്കുന്നതിന് വേണ്ടി, സുഹൃത്തുക്കള്‍ എന്ന വ്യാജേന കുറെ അര്‍ബന്‍ നക്‌സലുകള്‍ ദുരൂഹമായിട്ടുള്ള ഈ മരണത്തില്‍/കൊലപാതകത്തില്‍ സമൂഹത്തെയും, 19 വയസ് വരെ നോക്കി വളര്‍ത്തിയ ആ കുട്ടിയുടെ അമ്മയെയും തെറി വിളിക്കുകയാണ്.
ഏത് സുഹൃത്തുക്കള്‍? മുമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഞ്ജന വീട്ടിലേക്ക് വന്ന സമയത്ത് വീട്ടുകാര്‍ അവളെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും, തളിപ്പറമ്പ് മാവിച്ചേരിയിലുള്ള അമ്മമ്മയുടെ വീടാക്രമിക്കുകയും, ജനല്‍ ചില്ലുകളും മറ്റും നശിപ്പിക്കുകയും ചെയ്ത അതേ സുഹൃത്തുക്കള്‍.
നോട്ട് 1: ഗോവന്‍ പോലീസിനോട് കൂടെയുണ്ടായിരുന്നവര്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതടക്കം NIA അന്വേഷിക്കേണ്ട കേസാണിത്.
നോട്ട് 2: ഈ ടീമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് കലാലയങ്ങളില്‍.നിന്നും തുടങ്ങുന്ന ചുവപ്പന്‍ രാഷ്ട്രീയമാണ്. നല്ല ‘പച്ച’ ചുവപ്പ്. തിരിച്ചറിയുമ്പോഴേക്കും ഒരു പക്ഷെ ജീവന്‍ തന്നെ നഷ്ടമായിട്ടുണ്ടാകും.
https://www.facebook.com/photo.php?fbid=3096236393770956&set=a.154459281282030&type=3&theater













Discussion about this post