ന്യൂഡൽഹി :തബ്ലീഗ് ജമാത്ത് തലവൻ മൗലാനാ സാദിന്റെ പ്രധാന കൂട്ടാളിയും മർക്കസ് അക്കൌണ്ടന്റുമായിരുന്ന മുർസലീൻ അറസ്റ്റിൽ.ജമാത്തിന്റെ കണക്കുകളെല്ലാം നോക്കിയിരുന്നതും സൂക്ഷിച്ചിരുന്നതും മുർസലീൻ ആയിരുന്നു.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് മുർസലീനെ അറസ്റ്റ് ചെയ്തത്. തബ്ലീഗ് ജമാത്തുമായി പ്രവർത്തിച്ചിരുന്ന വിദേശത്തുള്ള ആളുകളുമായി മുർസലീൻ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാർക്കസിലേക്ക് ലഭിക്കുന്ന സംഭാവനകളെല്ലാം സൂക്ഷിച്ചിരുന്നത് മുർസലീൻ ആയിരുന്നു. മാർക്കസിൽ മറ്റാരേക്കാളും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം മുർസലീനുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല,എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും മുർസലീൻ ഉറുദു ഭാഷയിലാക്കി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജമാത്തിന്റെ തലവനായ മൗലാനാ സാദിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.ഒരുപാട് കാലം മൗലാനാ സാദിന് ന്യൂ ഡൽഹി പോലൊരു പട്ടണത്തിൽ ഒളിവിൽ കഴിയാൻ സാധിക്കുകയില്ല എന്നാണ് പോലീസിന്റെ നിരീക്ഷണം.
Discussion about this post