അസമിലെ മാധ്യമ പ്രവർത്തകനായ മനാഷ് ജ്യോതി ബറുവയെ എൻഐഎ ചോദ്യം ചെയ്തു.മാവോയിസ്റ്റ് ബന്ധം ഉള്ള സിഎ വിരുദ്ധ ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയിയുമായി അടുത്ത ബന്ധം പുലർത്തുന്നതിനാണ് മനാഷിനെ ചോദ്യം ചെയ്തത്.ഡിസംബറിൽ അഖിൽ ഗൊഗോയ് മനാഷിനെ ഫോണിൽ വിളിച്ചിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് മനാഷിനെ ചോദ്യം ചെയ്യുന്നതിനുള്ള തീരുമാനം എൻഐഎ എടുത്തത്. മനാഷ് ജ്യോതി ബറുവ, നിലവിൽ മിറർ ഓഫ് ആസാം എന്ന ഡിജിറ്റൽ മീഡിയ ഓർഗനൈസേഷനിൽ പ്രവർത്തിച്ചു വരികയാണ്.
സിഎഎക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് മനാഷ് ഗുവാഹത്തിയിലെ ന്യൂസ്18 അസം ചാനലിലായിരുന്നു ജോലി ചെയ്തിരുന്നത്.ആ സമയത്ത് അഖിൽ ഗോഗോയ് നയിച്ചിരുന്ന കൃഷക് മുക്തി സംഗ്രാം സമിതി നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചെല്ലാം മനാഷ് ചാനലിൽ റിപ്പോർട്ട് ചെയ്തിരുന്നു. അഖിൽ ഗോഗോയിയെ സിഎഎക്ക് എതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് ഒരിക്കൽ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, ആ കേസിൽ അഖിലിന് ജാമ്യം ലഭിച്ചിരുന്നു.എന്നാൽ, വേറൊരു കേസുമായി ബന്ധപ്പെട്ട് അഖിലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.ഇപ്പോൾ അഖിൽ ഗോഗോയ് ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.











