കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള വർക്കും വിലക്കേർപ്പെടുത്തി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. വർദ്ധിച്ചു വരുന്ന കോവിഡ്-19 രോഗബാധിതരുടെ എണ്ണം പ്രമാണിച്ചാണ് കർണാടകയുടെ സുരക്ഷിതത്വം മുൻനിർത്തി തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
മെയ് 31 വരെയാണ് നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ പ്രൈവറ്റ് ബസ്സുകൾ ഓടുമെന്നും കണ്ടെയ്‌ൻമെൻറ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു.
Discussion about this post