സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വർഷം തികയ്ക്കാൻ പോകുന്ന തോമസ് ഐസക്ക് കേരളത്തിൻറെ ധനകാര്യശേഷി വർദ്ധിപ്പിക്കാൻ എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.
മദ്യത്തിൻറെ വില്പന നികുതി വർദ്ധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ തോമസ് ഐസക്കിന് കഴിഞ്ഞില്ലെന്നും ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പരിഹസിച്ചു.
കേന്ദ്രം കണക്കില്ലാതെ പണം തരണമെന്ന് പറയുന്ന തോമസ് ഐസക്കിന്റെ ധനകാര്യ മോഹം മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ആരാനും പണമുണ്ടാക്കിത്തരിക. താൻ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികൾ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവർഷം അയച്ചു നൽകിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിൻറെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണമെന്നും ദയവായി പ്രതിക്രിയാവാദം, അന്തർധാര തുടങ്ങിയ മറുഭാഷ പറയരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പരിഹസിക്കുന്നു.
https://www.facebook.com/drksradhakrishnan/photos/a.872298416193104/3069322796490644/?type=3&theater
Discussion about this post