മാഹിയിൽ നിന്ന് ഇനി മറ്റു ജില്ലക്കാർക്ക് മദ്യം ലഭിക്കില്ല.പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെയാണ് മറ്റു ജില്ലക്കാർക്ക് മദ്യം വാങ്ങാനുള്ള വഴി അടഞ്ഞത്.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.
മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂ എന്ന പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കിയത് മറ്റുള്ളവർക്ക് വൻ തിരിച്ചടിയായി.കേരളത്തിൽ നിന്നും ആയിരക്കണക്കിന് പേരാണ് മദ്യം വാങ്ങാൻ മാഹിയിൽ എത്തുന്നത്.മദ്യത്തിന് വില കൂട്ടാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കിയേക്കും എന്നാണ് അറിയാൻ കഴിഞ്ഞത്
Discussion about this post