കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5, 609 പുതിയ കോവിഡ് -19 കേസുകൾ. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കൊറോണ കേസുകളുടെ എണ്ണം 1,12, 359 ആയി ഉയർന്നു.ബുധനാഴ്ചയിലെ കണക്കനുസരിച്ച് ഇന്ത്യയിലുണ്ടായിരുന്ന രോഗ ബാധിതരുടെ എണ്ണം 1,06,750 ആയിരുന്നു. ഓരോ മണിക്കൂറിലും രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്ത്യയിലാകെ രോഗം ബാധിച്ചു മരിച്ചത് 3,435 പേരാണ്.ഇന്നലെ മാത്രം 132 പേർ മരണത്തിനു കീഴടങ്ങി.63,624 പേർ ഇപ്പോഴും രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
Discussion about this post