കൊല്ലം : കൊല്ലം ജില്ലയിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ഭർത്താവായ സൂരജും പാമ്പു പിടിത്തക്കാരുമായുള്ള ബന്ധമാണെന്ന് പോലീസ്.ആറുമാസമായി സൂരജ് ചങ്ങാത്തം കൂടിയിരുന്നവരിൽ അധികവും പാമ്പാട്ടിമാരായിരുന്നുവെന്നതാണ് സത്യം തെളിയിക്കാൻ പോലീസിനെ സഹായിച്ചത്.
ഇവരിൽ, കല്ലുവാതുക്കൽ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സൂരജിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പതിനായിരം രൂപയ്ക്കാണ് കൊടുംവിഷമുള്ള പാമ്പിനെ സൂരജ് വാങ്ങിയത്.കഴിഞ്ഞ 7-നാണ് ഉത്ര പാമ്പു കടിയേറ്റു മരിക്കുന്നത്.ഒരു തവണ പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്നതിനിടെ രണ്ടാമതും പാമ്പുകടിയേറ്റതാണ് ഉത്രയുടെ മരണത്തിലേക്ക് നയിച്ചത്.മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വാഭാവികതയിൽ പോലീസിന് സംശയം തോന്നുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മുഖ്യപ്രതി സൂരജാണെന്ന് പോലീസ് കണ്ടെത്തിയത്.
Discussion about this post