കണ്ണൂർ: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. മാടായി സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്. ഇയാൾക്ക് പതിനേഴ് വയസ്സായിരുന്നു. ചെന്നൈയിൽ നിന്നെത്തിയ റിബിനെ മാടായി പഞ്ചായത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പനിയും ഛർദ്ദിയും അനുഭവപ്പെട്ട റിബിൻ ബാബുവിനെ ഇന്നലെയായിരുന്നു പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചിരുന്നു. വയനാട് കൽപ്പറ്റ സ്വദേശിനി ആമിനയാണ് മരിച്ചത്. ഇവർക്ക് 53 വയസ്സായിരുന്നു. ഇവർ ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post