കണ്ണൂർ : കണ്ണൂരിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ബസ് സർവീസ്.കണ്ണൂർ ആലക്കോടാണ് സംഭവം.മണക്കടവ് -തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസ് യാത്രക്കാരെ കുത്തിനിറച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്.ഇത് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർ ആലക്കോട് ടൗണിൽ വെച്ച് ബസ് കസ്റ്റഡിയിലെടുത്തു.ബസ് ജീവനക്കാർക്കെതിരെ കേസും ചാർജ് ചെയ്തിട്ടുണ്ട്.വയോധികർ ഉൾപ്പെടെ അമ്പതിലധികം ആളുകളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിക്കാനുള്ള അനുവാദം സർക്കാർ നൽകിയിരുന്നു.ബസിലുള്ള ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നതായിരുന്നു അതിലേറ്റവും പ്രധാനപ്പെട്ട നിർദ്ദേശം.ഇത് ലംഘിച്ചാണ് കണ്ണൂരിൽ ബസ് സർവീസ് നടത്തിയത്.ജില്ലയ്ക്കകത്ത് ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമേ ബസ് സർവീസിനുള്ള അനുവാദമുള്ളൂ.
Discussion about this post